Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committee Formed

Malappuram

കെ​പി​എ​ഫ്എ മ​ങ്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

മ​ങ്ക​ട: കേ​ര​ള പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​ഫ്എ) മ​ങ്ക​ട ബ്ലോ​ക്ക് ജ​ന​റ​ൽ ബോ​ഡി​യും സൗ​ഹൃ​ദ സം​ഗ​മ​വും ന​ട​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും മു​ന്നോ​ടി​യാ​യാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ പൗ​ൾ​ട്രി ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഖാ​ദ​ർ അ​ലി വ​റ്റ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ൾ​ട്രി ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ർ​ഹ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ പു​ളി​ക്കാ​വ്, ജി​ല്ലാ ട്ര​ഷ​റ​ർ ഹം​സ പ​ന്ത​ല്ലൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ട്ടി​പ്പ കാ​രി​യാ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി പ​ള്ളി​യാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: മൊ​യ്തീ​ൻ​കു​ട്ടി പ​ള്ളി​യാ​ലി​ൽ-പ്ര​സി​ഡ​ന്‍റ്, കു​ട്ടി​പ്പ കാ​രി​യാ​ട്ടി​ൽ-ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ബ്ദു​സ​ലാം മ​ണ്ണാ​റ​ന്പ്-കോ​-ഓ​ർ​ഡി​നേ​റ്റ​ർ, മു​സ്ത​ഫ കോ​ഴി​ക്കോ​ട്ടു​പ​റ​ന്പ്-മു​ഖ്യ​ര​ക്ഷാ​ധി​കാ​രി. മേ​ഖ​ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ഴി​വ​ള​ർ​ത്ത​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി വ​ര​വ് നി​യ​ന്ത്രി​ക്കു​ക, ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കു​ക, പ​ഞ്ചാ​യ​ത്ത്-​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം മു​ന്നോ​ട്ടു​വ​ച്ചു.

Latest News

Corehub Up